ദേശീയപാതയിൽ മൂടാടിയിൽ മരംമുറിഞ്ഞുവീണു; വൻഗതാഗതക്കുരുക്ക്

 


കോഴിക്കോട്  മൂടാടി: മൂടാടിയിൽ മരംമുറിഞ്ഞ് വീണ് ഗതാഗത തടസ്സപ്പെട്ടു. മൂടാടി ഐ.ജി ആശുപത്രിക്ക് മുൻവശത്തുളള വലിയ മരമാണ് മുറിഞ്ഞുവീണത്.


പ്രദേശത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. മൂടാടി മുതൽ കൊല്ലം ചിറയ്ക്ക് സമീപത്തുവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. വടകര ഭാഗത്തേക്ക് നന്തിവരെ വാഹനങ്ങൾ ഗതാഗതക്കുരുക്കിലാണ്. മരം മുറിച്ചുനീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post