മതിൽ ഇടിഞ്ഞ് വീണ് യുവതി കല്ലിനടിയിൽ കുടുങ്ങി

 


കാസർകോട്   കാഞ്ഞങ്ങാട് :അമ്പലത്തറയിൽ   മതിൽ ഇടിഞ്ഞ് വീണ്  യുവതി കല്ലിനടിയിൽ കുടുങ്ങി. ഇന്ന് വൈകീട്ട് 3 മണിയോടെ ബിതിയാലിലാണ് അപകടം. ബിതിയാലിലെ മിനി 40 ക്കാണ് പരിക്കേറ്റത്. വീടിന് സമീപം അലക്കുന്നതിനിടെ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുതുതായി കെട്ടിയ മതിൽ പൊളിഞ്ഞ് വീഴുകയായിരുന്നു. സമീപവാസികൾ യുവതിയെ വലിച്ചെടുക്കുകയായിരുന്നു. കാലിന് ഉൾപ്പെടെ പരിക്കേറ്റു. ജില്ലാ ശുപത്രിയിലേക്ക് കൊണ്ട് പോയി. തൊട്ടടുത്ത് കുട്ടികളുണ്ടായിരുന്നുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post