കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു..2 വിദ്യാർത്ഥികൾക്ക് പരുക്ക്

 


കാസർകോട് ബാഡൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്.വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post