പാലപ്പിള്ളി കാരികുളത്ത് ടിപ്പർ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്ക്


 തൃശൂർ പാലപ്പിള്ളി: കാരികുളത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.

പരുന്തുപാറ ഭാഗത്തുനിന്നു കട്ട കൊണ്ടുവന്ന ലോറി ഇറക്കമിറങ്ങുന്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പാലോളി ഷെരീഫിന്‍റെ വീട്ടുപറമ്ബിലേയ്ക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്.


പറമ്ബിലെ തെങ്ങിലിടിച്ചശേഷം തെങ്ങിനും കിണറിനും ഇടയില്‍ ലോറി തടഞ്ഞുനിന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കിണറിന്‍റെ മുകള്‍ ഭാഗത്തേക്കു വീണു. കിണറിനു മുകളില്‍ ഇരുമ്ബുവല ഉണ്ടായിരുന്നതിനാല്‍ അപകടം ഒഴിവായി. തെങ്ങിലിടിച്ചതിനെ തുടർന്ന് തെങ്ങിന്‍റെ തലഭാഗം ഒടിഞ്ഞു. വീടിന്‍റെ ഗേറ്റും തകര്‍ന്നു. പരിക്കേറ്റവരെ വേലൂപ്പാടത്തെ സ്വകാര്യ ആശുപതിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post