അസുഖബാധയെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി ഹജ്ജ് തീര്‍ഥാടക മരിച്ചു മക്ക: അസുഖബാധയെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി ഹജ്ജ് തീർഥാടക മരിച്ചു.  കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ ഹജ്ജിനെത്തിയ മൂവാറ്റുപുഴ മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ആണ് മരിച്ചത്.

കുറച്ചു നാളായി മക്ക കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് സൗദിയില്‍ ജോലി ചെയുന്ന മകന്‍ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളന്റിയര്‍ വൈസ് കാപ്റ്റന്‍ ഗഫൂര്‍ പുന്നാട് അറിയിച്ചുPost a Comment

Previous Post Next Post