മുംബൈയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം

 


മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു. ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചത്. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കാറോടിച്ചിരുന്ന 24 കാരനായ സിദ്ധാർത്ഥ് രാജു ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സിദ്ധാർത്ഥ് രാജു പൊലീസിന് മൊഴി നൽകി. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

Post a Comment

Previous Post Next Post