റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരണപ്പെട്ടു


 തൃശൂർ അരിമ്പൂർ: എറവിൽ കാറ്റിലും മഴയിലും പുലർച്ചെ റോഡിനു കുറുകെ വീണ തെങ്ങിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ അരിമ്പൂർ കൈപ്പിള്ളി വലിയപുരക്കൽ വീട്ടിൽ നിജിൻ അൽപ്പം മുമ്പ് മരണപ്പെട്ടു. തിങ്കളാഴ്ച.രാവിലെ 5.45 ഓടെഎറവ് - കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമായിരുന്നു സംഭവം. ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങാണ് അപകടം ഉണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഗെയ്റ്റ് തകർത്ത് റോഡിന് കുറുകെ വീഴുകയായിരുന്നു. റോഡിൽ നിന്ന് നാലടിയോളം മുകളിലേക്ക് ഉയർന്ന് റോഡിൽ തടസമായി കിടന്ന തെങ്ങിൽ ഇരുട്ടിൽ തെങ്ങ് ശ്രദ്ധിക്കാതെ ബൈക്ക് ഇടിച്ച് നിജീൻ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

ഹെൽമെറ്റ് റോഡിൽ വീണു കിടക്കുന്നുണ്ട്. ബൈക്ക് ദൂരേക്ക് തെറിച്ചു പോയി. ബോധരഹിതനായി റോഡിൽ വീണു കിടന്ന ഇയാളെ രാവിലെ അതുവഴി വന്ന നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അരിമ്പൂരിൽ നിന്ന് ആംബുലൻസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് എടുക്കാൻ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം


Post a Comment

Previous Post Next Post