അരീക്കോട് കിഴുപറമ്പ പറക്കുഴിയില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിണപെട്ടു
കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ മരണപ്പെട്ടു. ദുഃഖ സൂചകമായി നാളെ (11/07/2024 വ്യാഴം )സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു. കൂടെയുടായിരുന്ന +1 വിദ്യാർത്ഥിനി അപകട നില തരണം ചെയ്തിട്ടില്ല.


ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്. പാലപ്പറമ്പ് സന്തോഷിന്റെ മകള്‍ അഭിനന്ദ 14 വയസ്സ്, പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ 16 വയസ്സ്, എന്നിവരാണ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നത്്. കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഉടനെ മുക്കം ഫയര്‍ഫോഴ്‌സ് എത്തുകയും അവരുടെ വാഹനത്തില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. കീഴുപറമ്പ് ജിവിഎച്ച്എസ് സ്‌കൂളിലെ ഏഴാം ക്ലാസ്,+1 വിദ്യാര്‍ത്ഥികളാണ് ആര്യയും, അഭിനന്ദനയും

Post a Comment

Previous Post Next Post