പന്തളത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; നാല് പേർക്ക് പരിക്ക്പത്തനംതിട്ട: പന്തളത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. അടൂരിൽ നിന്നും കോട്ടയത്തേയ്‌ക്ക് രോഗിയുമായി പോയ ആംബുലൻസാണ് പന്തളം ജംഗ്ഷനിൽ മറിഞ്ഞത്. വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന കാർ പെട്ടന്ന് വലത്തേക്ക് തിരിഞ്ഞപ്പോൾ ആംബുലൻസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു.

പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post