വെറ്റിലപ്പാറയിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

  


തൃശ്ശൂർ വെറ്റിലപ്പാറ:  ആനമല റോഡിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികൾ മൂലം വീണ്ടും അപകടം. വെറ്റിലപ്പാറയിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശി ചാത്തോളി ജോഷി (53), ഭാര്യ ജിനി (51), മകൻ എബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. മകളുടെ വീട്ടിൽ നിന്നും വെറ്റിലപ്പാറയിലെ വീട്ടിലേക്ക് തിരികെ വരുമ്പോൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് അപകടം. പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിട്ട പോത്ത് പെട്ടന്ന് റോഡിലേക്ക് ഓടി കയറിയപ്പോൾ ഓട്ടോറിക്ഷ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post