ആലപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

 


ഹരിപ്പാട് : ട്രെയിൻ തട്ടി വയോധിക മരിച്ചു. കരുവാറ്റ അഞ്ചാം വാർഡ് കണ്ണഞ്ചേരി പുതുവൽ പരേതനായ കേശവന്റെ ഭാര്യ പൊന്നമ്മ(82) ആണ് മരിച്ചത്. കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ക്രോസിന് കിഴക്ക് ശ്രീരാമകൃഷ്ണ വിലാസം സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആണ് തട്ടിയത്. മക്കൾ – രത്നമ്മ, ശകുന്തള, സുവർണ്ണ, ശ്രീലത. മരുമക്കൾ – ബേബി, ഭാസ്കരൻ, കുഞ്ഞുമോൻ, സാബു.

Post a Comment

Previous Post Next Post