കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

   


കോട്ടയം : കോട്ടയം കാണക്കാരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുറവിലങ്ങാട് പോലീസ് അപകടസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post