കുളത്തിൽ മുങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ രക്ഷിച്ച ഫെബിൻ ഷാ നാടിന് അഭിമാനംമലപ്പുറം : കിഴിശ്ശേരിയിൽ  കഴിഞ്ഞ ഒരാഴ്ച മുമ്പ് കീഴിശ്ശേരി വട്ടങ്ങാട്ട് കുളത്തിൽ കളിക്കുന്നതിടെ അബദ്ധവശാൽ കുളത്തിൽ മുങ്ങിയ മയാസ (8വയസ്സ്) എന്ന വിദ്യാർത്ഥിനിയെ തക്കസമയത്ത് കുളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ഫെബിൻ ആ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരിക്കുകയാണ്.


ഫെബിൻ പറയുന്നത് ഇങ്ങനെ 👇


ഏകദേശം 5 മിനിറ്റോളം വെള്ളത്തിൽ അകപ്പെട്ടു പോയ എട്ടു വയസ്സുകാരി തൊട്ടടുത്ത ലോഡ്ജിലെ ചേച്ചിയുടെ ആർപ്പും  വിളിയും കേട്ടാണ്  അറിയുന്നത്.  ഉടൻ തന്നെ വീട്ടിലായിരുന്ന ഞാൻ  ഓടിച്ചെന്ന് കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തൊട്ടടുത്തു തന്നെ  കുളത്തിൽ മുങ്ങാൻ അറിയാവുന്നവർ ഉണ്ടായിരുന്നു. പക്ഷേ പേടിച്ചത് കാരണം അവർക്കൊന്നും ചാടാൻ കഴിഞ്ഞില്ല. നല്ല ആഴമുള്ള കുളം ആയതിനാലും നിറയെ ചളി ആയതിനാലും കുട്ടിയെ കാണാൻ സാധിച്ചില്ല. കാലിൽ തടഞ്ഞ മയാസയെ  കുളത്തിൽ നിന്ന്  കരക്കെത്തിച്ചപ്പോഴേക്കും കണ്ണുകളെല്ലാം മുകളിലോട്ട് പോയി ചുണ്ടുകൾ നീല കളറും ആയിരുന്നു. കൂടാതെ വയറ് നിറയെ വെള്ളവും  ഉണ്ടായിരുന്നു. പത്താം ക്ലാസിൽ നിന്ന് JRC യുടെ ക്ലാസിൽ നിന്നും കിട്ടിയ CPR ട്രെയിനിങ്ങിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വയറിലെ വെള്ളവും CPR ഉം  നൽകി പ്രാഥമിക ശുശ്രൂഷ നൽകിയ  'ഉടനെ തന്നെ ഓട്ടോയിൽ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. പോകുമ്പോഴും സിപിആർ നൽകിക്കൊണ്ടിരുന്നു. ഓട്ടോയിൽ വച്ചാണ് കുട്ടിക്ക് ശ്വാസം വന്നത്. കിഴിശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിൽസ നൽകിയ  ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിലോട്ട് ഞാനും എൻറെ ഉമ്മയും അവരുടെ ബ്രദറും എൻറെ എളാപ്പയും കൂടി എത്രയും പെട്ടെന്ന് ആംബുലൻസിൽ എത്തിക്കുകയായിരുന്നു.


കഴിഞ്ഞദിവസം പൂർണ്ണ ആരോഗ്യവതിയായി മയാസ വീട്ടിലെത്തിയിട്ടുണ്ട്. ഗൾഫിലായിരുന്ന കുട്ടിയുടെ ഉപ്പയും ഈ വിവരം അറിഞ്ഞ് നാട്ടിലാണ് ഉള്ളത്.

കുഴിമണ്ണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫെബിൻ കെഎസ്ഇബിയിൽ വർക്ക് ചെയ്യുന്ന വാണിയം കോളി മജീദിന്റെയും റംലയുടെയും മകനാണ്.


റിപ്പോർട്ടർ: സുനിൽ ബാബു VU3 IWO കീഴിശ്ശേരി Post a Comment

Previous Post Next Post