മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് പരിക്ക് ; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു കോഴിക്കോട് വടകര :ദേശീയ പാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.


പരിക്കേറ്റ നടക്കുതാഴ സിന്ധു നിവാസിൽ ശ്രെയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു. ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Post a Comment

Previous Post Next Post