ബൈക്കിനു പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക് കോഴിക്കോട്  കൊയിലാണ്ടി: ബൈക്കിനു പിറകിൽ കാറിടിച്ച് കുറുവങ്ങാട് സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. ഇന്നലെ കോമത്തുകരയിൽ വെച്ചായിരുന്നു അപകടം. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപം ദേവസ്വം കുനി ഡി.കെ.സുനിൽ (51) ഭാര്യ ചേരിക്കുന്നുമ്മൽ സി.കെ.രജനി (45) എന്നിവർക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനടിയിലായി. പരുക്കേറ്റവരെ നാട്ടുകാർ കാറിനടിയിൽ നിന്നും നാട്ടുകാർ വലിച്ചെടുക്കുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ശേഷം തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.


Post a Comment

Previous Post Next Post