കുളിക്കാൻ കുളത്തിലേക്ക് എടുത്ത്ചാടി: പടവിൽ തലയിടിച്ച് യുവാവിന് ദാരണാന്ത്യം

 


കണ്ണൂര്‍: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവില്‍ തലയിടിച്ച്‌ മരിച്ചു. കണ്ണൂർ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. 

കണ്ണൂര്‍ തിലാന്നൂർ സ്വദേശി രാഹുല്‍ (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അച്ഛൻ :- സന്തോഷ്

അമ്മ :- ഷൈമ

സഹോദരൻ:- ശരത്

Post a Comment

Previous Post Next Post