മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഭർത്താവിന് ഗുരുതര പരിക്ക്മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിന്താനം സ്വദേശിനി മംഗലംകണ്ടത്തിൽ ലിസി സ്റ്റീഫൻ (61) ആണ് മരിച്ചത്. കൂത്താട്ടുകുളം- മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റ്‌ മാറാടിയിൽ വച്ച് ഇന്ന്(ചൊവ്വ) വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ലിസിയുടെ ഭർത്താവ് സ്റ്റീഫനെ (66) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post