തളിപ്പറമ്പ: ദേശിയപാതയിൽ ഏഴാംമൈൽ എം ആർ എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.
കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പർ ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന KL58 D1699 നമ്പർ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
രണ്ട് ബസിലെയും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിറ്റുണ്ട്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.