പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു.റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽ അനിലിന്റെ ഭാര്യക്കും വെട്ടേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പച്ചക്കറിയുടെ തൂക്കം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.