ആലപ്പുഴ ഹരിപ്പാട് ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തിൽ ഡി. അനൂപ്(51) ആണ് മരിച്ചത്. കാർത്തികപ്പളളി – കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.