വയനാട്ടിൽ നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഷന്റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏഴാം മാസം ജനിച്ച ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാഗിലാക്കി മൃതദേഹം കുഴിച്ചുമൂടി. ഗർഭം അലസിപ്പിക്കാൻ പാർവതിക്ക് മരുന്നു നൽകിയെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു.നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്‌തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്.