ബെംഗളൂരുവില്‍ 26-കാരിയുടെ മൃതദേഹം മുപ്പതുകഷണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ

 


ബംഗളൂരൂ: യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.


അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.


വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.


മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യുവതി ഒരു മാളിലാണ് ജോലി ചെയ്തിരുന്നതെന്നും ഭർത്താവ് നഗരത്തില്‍ നിന്ന് അകലെ ഒരു ആശ്രമത്തില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ് ഭർത്താവ് സംഭവസ്ഥലത്തെത്തി.


സംസ്ഥാനത്തിന് പുറത്തുനിന്നെത്തി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് കമ്മിഷണർ സതീഷ് കുമാർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post