കാസർകോട്:കളിക്കുന്നതിനിടെ ഒരു വയസും രണ്ട് മാസവും പ്രായമായ പെ ൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. മഞ്ചേശ്വരം കടുബാറിലെ കെ.എ. ഹാരിസിൻ്റെ മകൾ ഫാത്തിമ്മയാണ് മരിച്ചത്. സ്വന്തം വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിൽ നിറച്ച് വെച്ചിരുന്ന വെള്ളത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ് ഖൈറുന്നിസ .