തൃശ്ശൂർ : കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്
ചേലൂർ പള്ളിയിൽ വച്ചാണ് രാവിലെ അപകടം നടന്നത്.
രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.