ചങ്ങരംകുളം: വളയംകുളത്ത് വാഹന പരിശോധനക്കിടെ കൈ കാണിച്ച ബൈക്കിടിച്ച് പോലീസുകാരന് പരിക്കേറ്റു.ഞായറാഴ്ച കാലത്ത് 9 മണിയോടെ വളയംകുളം സെന്ററിലാണ് അപകടം.ചങ്ങരംകുളം പോലീസിന്റെ വാഹന പരിശോധനക്കിടെ ഹെല്‍മറ്റില്ലാതെ എത്തിയ ബൈക്ക് യാത്രികരെ കൈ കാണിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് പോലീസുകാരനെ ഇടിക്കുകയായിരുന്നു.അപകടത്തില്‍ സാരമായി പരിക്കേറ്റ ചങ്ങരംകുളം സ്റ്റേഷനിലെ സിപിഒ രാകേഷിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം വരുത്തിയ ബൈക്ക് ഓടിച്ചിരുന്ന യുവാവക്കള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്നാണ് വിവരം,യുവാക്കളെയും ബൈക്കും ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്