നിയന്ത്രണം വിട്ട ബൈക്ക് കുഴിയിലേക്ക് മറിഞ്ഞു, യുവാവ് മരിച്ചു



കാസർകോട് വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.......


ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്.


വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത് ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.


ബഹ്റൈൻ പ്രവാസി ആയിരുന്നു. ഐ.വൈ.സി.സി ഹിദ്ദ് അറാദ് ഏരിയ കമ്മറ്റി അംഗം ആയിരുന്നു ജസ്റ്റിൻ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തി. ഷിജിയാണ് മാതാവ്. സഹോദരങ്ങൾ: ജെറിൻ. ജിബിൻ

Post a Comment

Previous Post Next Post