പാലക്കാട് വണ്ടിത്താവളം∙ നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമാട്ടി ചെറിയ കല്യാണ പേട്ട സ്വദേശി ഗോപിനാഥൻ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിളയോടി സദ്ഗുരു യോഗാ ആശ്രമത്തിനു സമീപത്തായിരുന്നു അപകടം
ചിറ്റൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വിളയോടിയിൽ, റോഡിലേക്ക് വളർന്നുനിന്ന ചെടികളുടെ വള്ളിയിൽ പെട്ട് ബൈക്കിന്റെ നിയന്ത്രണം വിട്ടു. മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറി തലയിലൂടെ കയറി ഇറങ്ങിയ ഗോപിനാഥൻ, സംഭവ സ്ഥലത്തുതന്നെ മരിച്ചു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു