ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടിയിൽ വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകൻ
ഉണ്ണികൃഷ്ണൻ (43)എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്‌ഠൻ തൂങ്ങിയത്. മുറയിൽ തീപിടിച്ചതോടെ കിടപ്പു രോഗിയായ മാതാവിനെയും കൂട്ടി മകൻ പുറത്തേക്കോടിയെങ്കിലും ഇരുവർക്കും പൊള്ളലേറ്റു. അയൽവാസികളുടെ വിവരത്തെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.