കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് മരിച്ചത്.പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതിക്ക് മാനസിക പ്രശനങ്ങൾ ഉള്ളതായി പൊലീസ് പറഞ്ഞു.മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകന്‍ മജീദ് പരിക്കുകളോടെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്