ചേർത്തലയിൽ ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അർത്തുങ്കൽ തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം.കെ. ജോയ്സ് (32) ആണ് മരിച്ചത്.തറമൂട് പഞ്ചായത്ത് വെളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ജോയ്സിനെ ആദ്യം അർത്തുങ്കൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു