കയറും മുൻപ് ബസ് മുൻപോട്ടെടുത്തു, സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് രക്ഷയായത് സ്കൂൾ ബാഗ്

 


കോഴിക്കോട്: പേരാമ്പ്ര മുളിയങ്ങലിൽ സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. സ്കൂളിലേയ്ക്ക് ബസ്സിൽ കയറുകയായിരുന്നു വിദ്യാർത്ഥി. എന്നാൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ബസിൽ വിദ്യാർത്ഥി സുരക്ഷിതമായി നിൽക്കുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു  ബസിൽ നിന്ന് തെറിച്ച് പുറമിടിച്ച് തറയിൽ വീണ വിദ്യാർത്ഥിക്ക് ചുമലിൽ സ്കൂൾ ബാഗുണ്ടായിരുന്നതിനാൽ രക്ഷയായി. ഗുരുതര പരിക്കേൽക്കാതെ വിദ്യാർത്ഥി രക്ഷപ്പെട്ടു. തുടർന്ന് സംഭവം കണ്ട നാട്ടുകാർ ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഈ പ്രദേശത്ത് ഇതുപോലുള്ള സംഭവങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post