കോഴിക്കോട് നാദാപുരം: സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണനാണ് (70) പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് സാരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസക്കു ശേഷംകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ച് പോയി. പിന്നീട് കാർ ഡ്രൈവർ നാദാപുരം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.