മൂവാറ്റുപുഴയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി സ്വദേശി കിഷോർ കെ.കെ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് കിഷോർ മൂവാറ്റുപുഴയിലെത്തി ലോഡ്‌ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിനായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.