കോഴിക്കോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകാര ബംഗ്ലാവ് കോളനി സ്വദേശി അഖിൽ (20) ആണ് മരിച്ചത്. മാവൂർ പെരുമണ്ണ പൂത്തൂർ മഠത്തിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഖിൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് പിറകിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്