മലപ്പുറം തിരൂരങ്ങാടി : മൂന്നിയൂർ
കുന്നത്ത് പറമ്പ് സ്വദേശി അസീസ് (52) ആണ് മരിച്ചത്.
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് ആണ് അപകടം.
ഇന്ന് പണിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സ്ലാബ് ദേഹത്തേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടുകാർക്കിടയിൽ പൈതൽ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.
