രാജസ്ഥാനിലെ സിക്കറിൽ ഉണ്ടായ ബസ് അപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. സിക്കറിലെ ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലേക്ക് ബസ് പാഞ്ഞുകയറിയാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ലക്ഷ്‌മൺഗഢിന് സമീപത്തായിരുന്നു അപകടം. യത്രക്കാരുമായി സലാസറിൽ നിന്ന് വരികയായിരുന്ന ബസ്.