എടവണ്ണ പത്തപ്പിരിയം ചീനിക്കലിൽ ഇരുചക്ര വാഹനമിടിച്ച് യുവാവ് മരിച്ചു. എടവണ്ണ പത്തപ്പിരിയം ചീനിക്കലിൽ സ്വദേശി കളത്തിൽ ഹിലാൽ (കുഞ്ഞാപ്പു(40) ആണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്.
എടവണ്ണ - മഞ്ചേരി സംസ്ഥാനപാതയിൽ പത്തപ്പിരിയം ചീനിക്കലിൽ കൂൾബാർ നടത്തുന്ന ഹിലാൽ കടയടച്ചു വീട്ടിൽ പോകാനായി റോഡ് സൈഡിൽ നിൽകുമ്പോളായിരുന്നു അപകടം. എടവണ്ണ ഭാഗത്തുനിന്നും മഞ്ചേരി ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന ബൈക്ക് ഇടിച്ച് ഹിലാൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.
ബൈക്ക് ഓടിച്ചിരുന്ന ആൾക്കും പരിക്കുണ്ട്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മയ്യിത്ത് പോസ്റ്റ്മോട്ട നടപടിക്കൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.