ബെംഗളൂരുവിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു

 


ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. എച്ച്എഎല്ലിലെ റോഡരികിൽ അവശനായ നിലയിൽ കിടക്കുകയായിരുന്ന അനന്തുവിനെ പോലീസ് സിവി രാമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എഐകെഎംസിസി അൾസൂരു ഏരിയ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post