കൊല്ലം പോളയത്തോട് കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് അപകടം . തൃശൂർ സ്വദേശി മരിച്ചു.
ഇരിങ്ങാലക്കുട പെരുമ്പാലഹൗസി(വിപഞ്ചിക)ൽ സരീഷ്.പി.ആർ(40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.40-ഓടെ പോളയത്തോട് പഴയ കച്ചേരിക്ക് സമീപമായിരുന്നു അപകടം.
ചാത്തന്നൂരിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന സരീഷിൻ്റെ കാറും എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി. ബസുമായാണ് ഇടിച്ചത്.
ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകർന്ന കാറിൽ നിന്നും പുറത്തെടുത്തത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേവറത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കി ലും രാവിലെ 9.45-ഓടെ മരിച്ചു.