കോഴിക്കോട് : കോഴിക്കോട് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാമനാട്ടുകര ഇന്ന് പുലർച്ചെ 5 മണി മുതൽ കാണാതായ ഫ്രണ്ട്സ് പ്ലൈവുഡ് കമ്പനിയുടെ ഉടമയും രാമനാട്ടുകര സ്വദേശിയുമായ പെരിഞ്ചീരി പറമ്പ് സുധീഷ്( 44) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
രാവിലെ കാണാതായ സമയം മുതൽ ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കാണാൻ സാധിച്ചില്ല. തുടർന്ന് വീട്ടിലെ കിണറ്റിൽ ഉണ്ടോ എന്ന സംശയത്തിൽ ഫയർഫോഴ്‌സിനെ വിവരമറിക്കുകയും ഫയർഫോഴ്സിന്റെ തിരച്ചിൽ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .
ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .