വർക്കല ന​ഗര മധ്യത്തിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ



വർക്കല: വർക്കല നഗരമധ്യത്തിലെ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിലായിരുന്നു കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് അറിയില്ല.

ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

Post a Comment

Previous Post Next Post