കോഴിക്കോട് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് നിരവധിപേർക്ക് പരിക്ക്
ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24ാം മൈൽസിലാണ് സംഭവം.തലശ്ശേരി കോഴിക്കോട് റൂട്ടിൽ ഓടുന്ന സിറ്റി ഫ്ലവർ ബസ് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സിനെ മറികടക്കാൻ വേണ്ടി സർവ്വീസ് റോഡ് വഴി ദേശീയപാതയിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ടു ഡിവൈഡൽ ഇടിക്കുകയായിരുന്നു ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ഇടിയുടെ ആഘാതത്തിൽ പരിക്കേൽക്കുകയായിരുന്നു ആരുടെയും പരിക്ക് ഗുരുതരമല്ല കണ്ണൂർ കോഴിക്കോട് റൂട്ടിൽ ദേശീയപാതയിൽ മത്സര ഓട്ടത്തിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞദിവസം ഇരിങ്ങലിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ മത്സര ഓട്ടം നടത്തുന്ന ബസുകൾ തടഞ്ഞു പ്രതിഷേധിച്ചിരുന്നു