കുറ്റിപ്പുറം അയിങ്കലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

 


 

 മലപ്പുറം  കുറ്റിപ്പുറം ദേശീയപാതാ 66 അയങ്കലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.


മൂന്ന് പേർക്ക് പരിക്കേറ്റു. തവനൂർ കടകശ്ശേരി പാറപ്പുറത്ത് അമ്മദ് (55) ആണ് മരിച്ചത്. പരിക്കേറ്റ  പാറപ്പുറം സ്വദേശികളായ ഖൈഫ് (19),അൽത്താഫ് (20),മുഹ് യുദീൻ ഫാസിൽ (21) എന്നിവരെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.20 ന് അയങ്കലം പെട്രോൾ പമ്പിന് സമീപത്തായാണ്  അപകടം നടന്നത്.  അമ്മദിനെ കുറ്റിപ്പുറം അമാന ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം അമാന ഹോസ്‌പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post