കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ.
ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് ഒളിവിലാണ്. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.