ചെങ്ങന്നൂര്‍: പെണ്ണുക്കരയില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം. 19 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 8.30ന് ആലാ പെണ്ണുക്കര കനാല്‍ ജംഗ്‌ഷനിലായിരുന്നു അപകടം.
മാവേലിക്കരയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വന്ന കരിങ്ങാട്ടില്‍ ബസാണ് ടിപ്പര്‍ ലോറിയുമായിടിച്ച് അപകടത്തില്‍പ്പെട്ടത്. ആലാ ഭാഗത്ത് നിന്നും കയറി വന്ന ടിപ്പര്‍ ലോറി കനാല്‍ ജംഗ്‌ഷനിലേക്ക് ഇറക്കം ഇറങ്ങി വന്ന ബസിന് മുന്‍പിലേക്ക് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആരുടേയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ ഏഴ് പേരെ കൊല്ലകടവ് സഞ്‌ജീവനി ആശുപത്രിയിലും 12 പേരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിട്ടയച്ചു