മലയാളി വിദ്യാർത്ഥിനിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകൾ ഡോണയാണ് മരിച്ചത്.
ജർമ്മനിയിലെ ന്യൂറംബർഗിലുള്ള താമസ സ്ഥലത്താണ് ഇരുപത്തഞ്ചുകാരിയായ ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഡോണ. രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്.
രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ.
ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ