തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്.
ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.