കൊയിലാണ്ടി: സംസ്ഥാനപാതയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് 11 കെവി ലൈൻ പോസ്റ്റ് തകർത്തു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. പുളിയേരി നിള ബാലകൃഷ്ണനെ (70) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ഒമ്പതു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന യുണൈറ്റഡ് മോട്ടോർ സർവീസ് ബസാണ് അപകടം വരുത്തിയത്. ബസ്്യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
