കോട്ടയം വെച്ചൂർ: ടിപ്പർലോറി ബൈക്കിലിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്ബതികള്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ ഓടിച്ചുപോയി.
വെച്ചൂർ സ്വദേശിയായ ചന്ദ്രൻ(55), ഭാര്യ ലതിക (50)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെച്ചൂർ അംബികാ മാർക്കറ്റില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വൈക്കം പോലീസ് സിസിടിവി കാമറകള്‍ പരിശോധിച്ച് അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താൻ നടപടി ആരംഭിച്ചു
