ചെങ്ങന്നൂര്‍: നിയന്ത്രണംവിട്ടുവന്ന ലോറി കാറിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരം.
തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് സുരേഷ് കുമാര്‍ (54), ബന്ധുവായ വനവാതുക്കര ശ്രീപദത്തില്‍ നിഷാദ് കുമാര്‍ (46), അസം സ്വദേശി ത്രിലോചനന്‍ ബാരിക്(38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ രാത്രി 9.30ഓടെയായിരുന്നു സംഭവം.
എം.സി റോഡില്‍ കല്ലിശ്ശേരി ടി.ബി. ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് കുമാറിന്റെ ഉടമസ്‌ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍ അടച്ചതിനുശേഷം സുരേഷ് , ജോലിക്കാരനായ ത്രിലോചനന്‍ ബാരിക്, ബന്ധുവായ നിഷാദ്‌കുമാര്‍ എന്നിവര്‍ കാറില്‍ തിരുവന്‍വണ്ടൂരിലേക്ക് മടങ്ങുമ്ബോള്‍ കല്ലിശ്ശേരി പറയനക്കുഴിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്. തിരുവല്ലാ ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ലോറി ദിശമാറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. ശക്‌തമായ ഇടിയില്‍ കാര്‍ വട്ടം കറങ്ങി നില്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍വശം തകര്‍ന്നു. കാറില്‍ ഇടിച്ച ശേഷം സമീപത്തു സ്‌ഥാപിച്ചിരുന്ന എ.ബി. സ്വിച്ച് ഘടിപ്പിച്ച വൈദ്യുതി പോസ്‌റ്റുകളും തകര്‍ത്താണ് ലോറി നിന്നത്. ലോ വോള്‍ട്ട് വൈദ്യുതികമ്ബിയും പൊട്ടിവീണു.
ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരുക്കേറ്റു . കാര്‍ ഓടി ച്ചിരുന്ന നിഷാദ് കുമാറിന്റെ പരുക്ക് ഗുരുതരമാണ്. കൈക്കും കാലിനും വാരിയെല്ലിനും പരുക്കുപറ്റിയ ഇദ്ദേഹത്തെ ഡോര്‍ പൊളിച്ചാണ് പുറത്തെടുത്തത്. 25ന് അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങി പോകാനിരിക്കുകയായിരുന്നു ഇയാള്‍.ശബ്‌ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിഷാദിനെ ഇന്നലെ രാവിലെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഡ്രൈവറായ ആര്യന്‍കാവ്, അച്ചന്‍കോവില്‍ ശ്രീ നന്ദനം വീട്ടില്‍ രാജീവി(49)നെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് കല്ലിശ്ശേരി എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറി റോഡില്‍നിന്നും മാറ്റിയത്.
